Audios – LtQ-SA.Org show

Audios – LtQ-SA.Org

Summary: A collection of audio lectures on learning the true message of the Glorious Quran. These weekly lectures are delivered in Malayalam at the below locations.   Markaz Al Da’awa, King Abdullah Road, Al Rawdah Dist in Riyadh on Thursday’s after Isha (8:30PM) Naseem Jaliyath, Behind Yamama Hospital, Naseem Dist in Riyadh on Friday’s after Isha (8:30PM) Facilities available for families to attend these classes.

Join Now to Subscribe to this Podcast
  • Visit Website
  • RSS
  • Artist: admin@ltq-sa.org
  • Copyright: LtQ-SA.Org All rights reserved.

Podcasts:

 AKB-Surah Al-Ala (1-7) | File Type: audio/mpeg | Duration: Unknown

  അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക. സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത ( രക്ഷിതാവിന്‍റെ ) വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും എന്നിട്ട്‌ അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ ( രക്ഷിതാവിന്‍റെ നാമം ) നിനക്ക്‌ നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു. Download link for AKB-Surah Al-Ala (1-7)      

 AKB-Surah An-Naziat(15-26) | File Type: audio/mpeg | Duration: Unknown

  മൂസാനബിയുടെ വര്‍ത്തമാനം നിനക്ക്‌ വന്നെത്തിയോ? ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. എന്നിട്ട്‌ ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ? ) അങ്ങനെ അദ്ദേഹം ( മൂസാ ) അവന്ന്‌ ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു. അപ്പോള്‍ അവന്‍ നിഷേധിച്ചു […]

 AKB -Surah Abasa (17-32) | File Type: audio/mpeg | Duration: Unknown

    മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? ഏതൊരു വസ്തുവില്‍ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌? ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ ( അവന്‍റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. പിന്നീട്‌ അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു. അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു. പിന്നീട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌. നിസ്സംശയം, അവനോട്‌ അല്ലാഹു കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല. എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ […]

 AKB – Surah At-Takwir (1-14) | File Type: audio/mpeg | Duration: Unknown

Naseem Class സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍ നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍ പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍ പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍ വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍ സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍ ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍ ( ജീവനോടെ ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍ താന്‍ എന്തൊരു കുറ്റത്തിനാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌. ( കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍. ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍ ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍. സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍. ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത്‌ എന്തെന്ന്‌ അറിയുന്നതാണ്‌. Download link for AKB […]

 AKB-Surah Al-Asr | File Type: audio/mpeg | Duration: Unknown

  കാലം തന്നെയാണ്‌ സത്യം   തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;   വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. Download link for AKB-Surah Al-Asr  

 AKB-Surah Al-Humaza | File Type: audio/mpeg | Duration: Unknown

      കുത്തുവാക്ക്‌ പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.   അതായത്‌ ധനം ശേഖരിക്കുകയും അത്‌ എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌. അവന്‍റെ ധനം അവന്‌ ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന്‌ അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? അത്‌ അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. ഹൃദയങ്ങളിലേക്ക്‌ കത്തിപ്പടരുന്നതായ തീര്‍ച്ചയായും അത്‌ അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌. Download link for AKB-Surah Al-Humaza 

 AKB – Surah Al-Fil & Surah Quraish. | File Type: audio/mpeg | Duration: Unknown

Surah Al-Fil       ആനക്കാരെക്കൊണ്ട്‌ നിന്‍റെ രക്ഷിതാവ്‌ പ്രവര്‍ത്തിച്ചത്‌ എങ്ങനെ എന്ന്‌ നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക്‌ അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട്‌ അവരെ എറിയുന്നതായ. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.   Surah Quraish       ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍ ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. അതായത്‌ അവര്‍ക്ക്‌ […]

 AKB-Surah Al-Maun | File Type: audio/mpeg | Duration: Unknown

    മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌. പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍. എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ   Download link for AKB-Surah Al-Maun  

 AKB-Surah Al-Kauther | File Type: audio/mpeg | Duration: Unknown

Rawdah Class   തീര്‍ച്ചയായും നിനക്ക്‌ നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.   ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.   തീര്‍ച്ചയായും നിന്നോട്‌ വിദ്വേഷം വെച്ച്‌ പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ ( ഭാവിയില്ലാത്തവന്‍ ).   Download link for AKB-Surah Al-Kauther

 AKB-Surah Al-Kafiroon | File Type: audio/mpeg | Duration: Unknown

Rawdah Class   ( നബിയേ, ) പറയുക: അവിശ്വാസികളേ   നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.   ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.   നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.   ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.   നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.   Download link for AKB-Surah Al-Kafiroon

 AKB-Surah An-Naba (1-16) | File Type: audio/mpeg | Duration: Unknown

Naseem Class എന്തിനെപ്പറ്റിയാണ്‌ അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌? ആ മഹത്തായ വൃത്താന്തത്തെപ്പറ്റി. അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി. നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും. വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും. ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? ) നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക്‌ മീതെ […]

 AKB-Surah An-Naba (38-40) | File Type: audio/mpeg | Duration: Unknown

Naseem Class   റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന്‌ സംസാരിക്കുകയില്ല.     അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.     ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത്‌ നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ സത്യനിഷേധി […]

 AKB-Surah An-Naba (17-20) | File Type: audio/mpeg | Duration: Unknown

Rawdah Class തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു. അതായത്‌ കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം. ആകാശം തുറക്കപ്പെടുകയും എന്നിട്ടത്‌ പല കവാടങ്ങളായി തീരുകയും ചെയ്യും. പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും Download link for AKB-Surah An-Naba (17-20).mp3  

 AKB-Surah Al Baqarah (187) | File Type: audio/mpeg | Duration: Unknown

Rawdah Class Download link for AKB-Surah Al Baqarah (187) 201612152100.mp3

 AKB-Surah Al Baqarah (186) | File Type: audio/mpeg | Duration: Unknown

Rawdah Class  Download link for AKB-Surah Al Baqarah (186) 201612082100.mp3

Comments

Login or signup comment.